12:12am 03 August 2026
NEWS
പതിനഞ്ചുകാരിയെ കൂട്ടബലാത്സം​ഗത്തിനിര‌യാക്കിയ കാമുകൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
02/06/2025  10:51 AM IST
nila
പതിനഞ്ചുകാരിയെ കൂട്ടബലാത്സം​ഗത്തിനിര‌യാക്കിയ കാമുകൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

പതിനഞ്ചുകാരിയെ കൂട്ടബലാത്സം​ഗത്തിനിര‌യാക്കിയ കാമുകൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. കർണാടകയിലെ ബെളഗാവിയിലാണ് സംഭവം.പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയാണ് അ‍ഞ്ചം​ഗ സംഘം വിവിധ സ്ഥലങ്ങളിൽവെച്ച് പീഡിപ്പിച്ചത്. പീഡനത്തിന്റെ ദൃശ്യങ്ങളും സംഘം പകർത്തിയിരുന്നു. അറസ്റ്റിലായവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. 

പതിനഞ്ചുകാരിയെ രണ്ടുമാസത്തോളം പീഡനത്തിനിരയാക്കിയെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം ആദ്യം പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img